തോമസ് ചാണ്ടിയുടെ രാജിയില്‍ ശാരിയുടെയും അനഘയുടെയും ദുരൂഹമരണങ്ങള്‍ ഓര്‍മ്മിപ്പിച്ച് പി ഗീത

മരിച്ചു പോയവര്‍ക്കുമുണ്ട് നീതിക്കുള്ള അവകാശങ്ങള്‍. ചില ശ്രാദ്ധങ്ങള്‍ ഇങ്ങനെയൊക്കെ ഊട്ടേണ്ടി വരും. 
തോമസ് ചാണ്ടിയുടെ രാജിയില്‍ ശാരിയുടെയും അനഘയുടെയും ദുരൂഹമരണങ്ങള്‍ ഓര്‍മ്മിപ്പിച്ച് പി ഗീത

കൊച്ചി : തോമസ് ചാണ്ടിയുടെ രാജിയില്‍ ശാരിയുടെയും അനഘയുടെയും ദുരൂഹമരണങ്ങള്‍ ഓര്‍മ്മിപ്പിച്ച് സാമൂഹ്യപ്രവര്‍ത്തക പി ഗീത. തോമസ് ചാണ്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ മന്ത്രിസ്ഥാനം തല്‍ക്കാലം വിട്ടൊഴിഞ്ഞു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറക്കെത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ ചിലരാണ് യു ഡി എഫിന്റയും എല്‍ ഡി എഫിന്റെയും തുല്യ നിലയിലുള്ള ഐശ്വര്യം. 

പക്ഷേ ഓര്‍ത്തു പോകുന്ന ചിലതുണ്ട്. 2004 നവംബര്‍ 13ന് കിളിരൂരില്‍ ശാരി എസ് നായരെന്ന പെണ്‍കുട്ടി ദുരൂഹമായി ആശുപത്രിയില്‍ മരണപ്പെട്ടു. അതിനു മുമ്പ് അനഘയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. മേല്‍പ്പറഞ്ഞ രണ്ടു പെണ്‍കുട്ടികള്‍ മാര്‍ത്താണ്ഡം കായലിലൂടെ ആലപ്പുഴ റിസോര്‍ട്ടിലേക്കു സഞ്ചരിച്ചിരുന്നുവത്രെ !! 
അന്ന് ഇയാള്‍ കുവൈറ്റ് ചാണ്ടി എന്നറിയപ്പെട്ടിരുന്നുവത്രെ! 
കവിയൂര്‍ കിളിരൂര്‍ കേസന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരുയര്‍ന്ന പോലീസ് ആപ്പീസര്‍ക്ക് കുവൈറ്റില്‍ വെച്ച് ഒരാദരവ് കൊടുക്കപ്പെട്ടതായി അന്നത്തെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതായി ഓര്‍ക്കുന്നു. ശരിയായിരുന്നോ എന്നറിയില്ല.
താല്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചു കണ്ടെത്തട്ടെ.
പോയ കാലം പോയതല്ല. കാരണം കേരളത്തിലെ പുഴകളില്‍ ഒഴുകിപ്പോകാന്‍ അത്രയേറെ വെള്ളമൊന്നും അവശേഷിച്ചിട്ടില്ലല്ലോ. 
മരിച്ചു പോയവര്‍ക്കുമുണ്ട് നീതിക്കുള്ള അവകാശങ്ങള്‍. നവംബറിന്റെ നീതി. ചില ശ്രാദ്ധങ്ങള്‍ ഇങ്ങനെയൊക്കെ ഊട്ടേണ്ടി വരും. 
നിരുത്തരവാദപ്പെട്ടതും മറവിരോഗം ബാധിച്ചതുമായ ഒരു ജനതയുടെ അനിവാര്യമായ വിധി മാത്രമാണിതൊക്കെ. ഫേസ്ബുക്ക് പോസ്റ്റില്‍ പി ഗീത തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തോമസ് ചാണ്ടി രാജിവെച്ചൂന്ന്!
ഏത്?
മന്ത്രി സ്ഥാനമാണത്രെ 
പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാന്‍ തല്ക്കാലം വിട്ടൊഴിഞ്ഞത്. 
താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറക്കെത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ചിലരാണ് യു ഡി എഫിന്റയും എല്‍ ഡി എഫിന്റെയും തുല്യ നിലയിലുള്ള ഐശ്വര്യം. അതു കൊണ്ട് ആരു ജയിച്ചല്ലെങ്കിലും ആരു പ്രതിപക്ഷത്തായാലും ഇത്തരക്കാരെ ചുമക്കാന്‍ കേരള ജനത വിധിക്കപ്പെട്ടിരിക്കുന്നു.
എങ്കിലും ജനാധിപത്യമല്ലാതെ ജീവിക്കാന്‍ മറ്റു വഴിയെന്തെന്ന് അറിയില്ല!
പക്ഷേ ഓര്‍ത്തു പോകുന്ന ചിലതുണ്ട്.
2004 നവംബര്‍ 13ന് കിളിരൂരില്‍ ശാരി എസ് നായരെന്ന പെണ്‍കുട്ടി ദുരൂഹമായി ആശുപത്രിയില്‍ മരണപ്പെട്ടു.
അതിനു മുമ്പ് അനഘയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.
മേല്‍പ്പറഞ്ഞ രണ്ടു പെണ്‍കുട്ടികള്‍ മാര്‍ത്താണ്ഡം കായലിലൂടെ ആലപ്പുഴ റിസോര്‍ട്ടിലേക്കു സഞ്ചരിച്ചിരുന്നുവത്രെ !!
അന്ന് ഇയാള്‍ കുവൈറ്റ് ചാണ്ടി എന്നറിയപ്പെട്ടിരുന്നുവത്രെ! 
കവിയൂര്‍കിളിരൂര്‍ കേസന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരുയര്‍ന്ന പോലീസ് ആപ്പീസര്‍ക്ക് കുവൈറ്റില്‍ വെച്ച് ഒരാദരവ് കൊടുക്കപ്പെട്ടതായി അന്നത്തെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതായി ഓര്‍ക്കുന്നു. ശരിയായിരുന്നോ എന്നറിയില്ല.
താല്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചു കണ്ടെത്തട്ടെ.
പോയ കാലം പോയതല്ല
കാരണം കേരളത്തിലെ പുഴകളില്‍ ഒഴുകിപ്പോകാന്‍ അത്രയേറെ വെള്ളമൊന്നും അവശേഷിച്ചിട്ടില്ലല്ലോ
മരിച്ചു പോയവര്‍ക്കുമുണ്ട് നീതിക്കുള്ള അവകാശങ്ങള്‍ 
നവംബറിന്റെ നീതി
ചില ശ്രാദ്ധങ്ങള്‍ ഇങ്ങനെയൊക്കെ ഊട്ടേണ്ടി വരും. 
നിരുത്തരവാദപ്പെട്ടതും മറവിരോഗം ബാധിച്ചതുമായ ഒരു ജനതയുടെ അനിവാര്യമായ വിധി മാത്രമാണിതൊക്കെ.
ജനപ്രാതിനിധ്യം, മന്ത്രിക്കസേര, ഭരണാധിപ സംരക്ഷണം, കോടതി, രാജി നാടകങ്ങള്‍... 
തിരിച്ചവരാനുള്ള ഒരു ഇടവേള !
ഇത്രയെങ്കിലുമായല്ലോ ഇങ്ങനെയെങ്കിലും !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com