സബ് കളക്ടര്‍ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടിച്ചാണെന്ന് സിപിഎം എംഎല്‍എ

സബ് കളക്ടര്‍ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടിച്ചാണെന്ന് സിപിഎം എംഎല്‍എ

ജോയ്‌സ് ജോര്‍ജ്ജിനെതിരെ നടപടിയെടുത്ത സബ്കളക്ടറെ മറ്റാരോ നിയന്ത്രിക്കുകയാണെന്നും അയാള്‍ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടച്ചാണെന്നും രാജേന്ദ്രന്‍


മൂന്നാര്‍: ജോയ്‌സ് ജോര്‍ജ് എംപിയ്‌ക്കെതിരെ നടപടിയെടുത്ത ഇടുക്കി സബ്കളക്ടര്‍ വിആര്‍ പ്രേംകുമാറിനെ പരിഹസിച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. ജോയ്‌സ് ജോര്‍ജ്ജിനെതിരെ നടപടിയെടുത്ത സബ്കളക്ടറെ മറ്റാരോ നിയന്ത്രിക്കുകയാണെന്നും അയാള്‍ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടച്ചാണെന്നും രാജേന്ദ്രന്‍. മൂന്നാറില്‍ ഭൂപ്രശ്‌നം വഷളാക്കാന്‍ റവന്യൂ വനം വകുപ്പുകള്‍ ശ്രമിക്കുകയാണെന്നും രാജേന്ദ്രന്‍ ആരോപിച്ചു. 

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐ - സിപിഎം പോര് കനക്കുന്നതിനിടയിലാണ് മൂന്നാറില്‍ സിപിഎം സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐയെ ഒഴിവാക്കി മൂന്നാര്‍ സംരക്ഷണ സമിതിക്കു രൂപം നല്‍കിയിരുന്നു. സമിതി പത്ത് പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായ സമരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരികള്‍, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരെ കൂട്ടുപിടിച്ചാണു സമിതിയുടെ പ്രക്ഷോഭം. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ജോയ്‌സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിയാണു പ്രതിഷേധത്തിനു കാരണം. 

അതേസമയം റവന്യൂവകുപ്പ് ജനവിരുദ്ധമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ആര്‍ക്കും വേണമെങ്കിലും ഹര്‍ത്താല്‍ നടത്താന്‍ കഴിയുമെന്നും മൂന്നാറിലെത്തിയ റവന്യൂമന്ത്രി പ്രതികരിച്ചിരു്ന്നു. ഇതിന് പിന്നാലെയാണ് എസ് രാജേന്ദ്രന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com