സിപിഐ നിലപാട് വിഷയാധിഷ്ഠിതം ; എന്‍സിപിയുമായി തര്‍ക്കങ്ങളില്ലെന്ന് മന്ത്രി പി തിലോത്തമന്‍

സിപിഐ ഇടപെട്ടതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവെച്ചതെന്ന  വാദം ശരിയല്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ എല്‍ഡിഎഫില്‍ ഏകാഭിപ്രായമെന്നും തിലോത്തമന്‍
സിപിഐ നിലപാട് വിഷയാധിഷ്ഠിതം ; എന്‍സിപിയുമായി തര്‍ക്കങ്ങളില്ലെന്ന് മന്ത്രി പി തിലോത്തമന്‍

തിരുവനന്തപുരം :   തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നിലപാട് വിഷയാധിഷ്ഠിതമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. എന്‍സിപിയുമായി മറ്റ് തര്‍ക്കങ്ങളില്ല. എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്‍രെയും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു. സിപിഐ ഇടപെട്ടതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവെച്ചതെന്ന  വാദം ശരിയല്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ എല്‍ഡിഎഫില്‍ ഏകാഭിപ്രായമെന്നും തിലോത്തമന്‍ പറഞ്ഞു. 

തോമസ് ചാണ്ടി വിഷയത്തിലെ സിപിഐ നിലപാടും, മന്ത്രിസഭായോഗത്തില്‍ നിന്നും പാര്‍ട്ടി മന്ത്രിമാര്‍ വിട്ടുനിന്നതിന്റെ കാരണവും വിശദമാക്കുന്ന ലേഖനം കാനം രാജേന്ദ്രന്‍ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണവും തുടര്‍ന്നുള്ള നടപടികളും ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേല്‍പ്പിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അത് വിമര്‍ശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. ആ തിരിച്ചറിവാണ് സിപിഐയെ കര്‍ക്കശ നിലപാടുകള്‍ക്ക് നിര്‍ബന്ധിതമാക്കിയതെന്ന് കാനം രാജേന്ദ്രന്‍ ലേഖനത്തില്‍ വ്യക്തമാക്കി. 

മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാരും പാര്‍ട്ടിയും അതിന് മുതിര്‍ന്നത്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയത്. അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചതെന്നും എഡിറ്റോറിയല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com