യുഡിഎഫിലേക്ക് പോകുന്നവര്‍ക്ക് തലക്ക് ഭ്രാന്ത്; ആര്‍എസ്പിയുടെ യുഡിഎഫ് ക്ഷണം തള്ളി കാനം

ആര്‍എസ്പിയുടെ യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ
യുഡിഎഫിലേക്ക് പോകുന്നവര്‍ക്ക് തലക്ക് ഭ്രാന്ത്; ആര്‍എസ്പിയുടെ യുഡിഎഫ് ക്ഷണം തള്ളി കാനം

ദോഹ: ആര്‍എസ്പിയുടെ യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ. ഇപ്പോള്‍ യുഡിഎഫിലേക്ക് പോകുന്നവര്‍ക്ക് തലക്ക് ഭ്രാന്താണ് എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണി നോക്കി നടക്കുന്ന പാര്‍ട്ടിയല്ല സിപിഐ. ജനയുഗത്തില്‍ വന്ന ലേഖനം പാര്‍ട്ടി നിലപാടാണെന്നും കാനം വ്യക്തമാക്കി.മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ആലോചിച്ചെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സിപിഐ നിലപാടിനെ കോണ്‍ഗ്രസ് പിന്തുണച്ചതിന് പിന്നാലെയാണ് ആര്‍എസ്പി സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് രംഗത്തെത്തിയത്. എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ സിപിഎമ്മിന്റെ ആട്ടും തുപ്പുമേറ്റ് സിപിഐ നശിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സിപിഐ മുന്നണി നോക്കി നടക്കുകയല്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com