എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമോ?; ഹണി ട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച

മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഹണി ട്രാപ്പ് കേസില്‍ ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും
എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമോ?; ഹണി ട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഹണി ട്രാപ്പ് കേസില്‍ ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. കമ്മീഷന്റെ കാലാവധി വരുന്ന ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി രാജിവച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ തെറ്റുകാരനല്ല എന്നാണ് പറഞ്ഞിരിക്കുന്നതെങ്കില്‍ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തിലേക്കുള്ള വഴിതുറക്കുമെന്നാണ് സൂചന. ആര് ആദ്യം കുറ്റവിമുക്തനായി എത്തുന്നോ അയ്യാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് എന്‍സിപി നേരത്തേ പറഞ്ഞിരുന്നു.

ശശീന്ദ്രന്‍ തിരികെയെത്തുമ്പോള്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാം എന്ന് തോമസ് ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിനുമുമ്പ് തന്നെ തോമസ് ചാണ്ടിക്ക് കായല്‍ കയ്യേറ്റ കേസില്‍ രാജിവച്ച് പുറത്തുപോകേണ്ടി വന്നു. 

മംഗളം ചാനലിലെ ഒരു ജീവനക്കാരി മന്ത്രിയായിരുന്ന ശശീന്ദ്രനുമായി ബന്ധം സ്ഥാപിക്കുകയും ഫോണ്‍ വിളിക്കുകയും ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും അത് നിരാലംബയായ വീട്ടമ്മയോട് മന്ത്രി പെരുമാറിയത് എന്ന മട്ടില്‍ ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ശശീന്ദ്രനെതിരെയുള്ള കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com