സിപിഐയെ ഭിന്നിപ്പിക്കാന്‍ നോക്കേണ്ട; പാര്‍ട്ടി നിലപാടു ശരിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ഇസ്മയില്‍ പറഞ്ഞതില്‍നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് വാര്‍ത്തയുണ്ടാക്കിയത്. പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്‌തെന്ന് പന്ന്യന്‍
സിപിഐയെ ഭിന്നിപ്പിക്കാന്‍ നോക്കേണ്ട; പാര്‍ട്ടി നിലപാടു ശരിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത തീരുമാനം  ശരിയായിരുന്നുവെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് സിപിഐയില്‍ ഭിന്നതയില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് കെഇ ഇസ്മായിലുമായി സംസാരിച്ചുരുന്നു. ഇസ്മയില്‍ പറഞ്ഞതില്‍നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് വാര്‍ത്തയുണ്ടാക്കിയത്. പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്‌തെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. സിപിഐയില്‍ ഭിന്നതയില്ല. അതിനായി ആരും ശ്രമിക്കേണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും സിപിഐ മന്ത്രിമാര്‍ കാബിന്റ്റ് യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൂടിയാലോചനകളില്ലാതെ എടുത്തതാണെന്നും കഴിഞ്ഞ ദിവസം കെഇ ഇസ്മായില്‍ പ്രതികരിച്ചിരുന്നു. ഇതിനോടാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം. ഇസ്മയിലിന്റെ പ്രസ്താവന പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്ട്രടറി പ്രകാശ് ബാബു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com