സിപിഐയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം; തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

പേരൂര്‍ക്കടയിലും വട്ടിയൂര്‍കാവിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
സിപിഐയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം; തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

തിരുവനന്തപുരം: സിപിഐയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍. പേരൂര്‍ക്കടയിലും വട്ടിയൂര്‍കാവിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

സിപിഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായി  വിജയനെയും
മന്ത്രിസഭയേയും അപമാനിച്ചെന്ന് പോസ്റ്ററില്‍ പറയുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമാവുന്നതിനിടെയാണ് സംഭവം.

തോമസ് ചാണ്ടി വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടും അണികള്‍ അടങ്ങിയ മട്ടില്ല. സോഷ്യല്‍ മീഡിയയിലെ പരസ്പരം തെറിവിളികള്‍ തുടരുന്നതിനിടയിലാണ് സിപിഐയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com