പൊങ്കാലകള്‍ക്ക് അവസാനം മൂഡി പറഞ്ഞു; എല്ലാവര്‍ക്കും നന്ദി

മോദി സര്‍ക്കാരിന് മികച്ച റേറ്റിങ് നല്‍കിയത് ടോം മൂഡിയാണ് എന്നാണ് മലയാളികള്‍ കരുതിയിരിക്കുന്നത്
പൊങ്കാലകള്‍ക്ക് അവസാനം മൂഡി പറഞ്ഞു; എല്ലാവര്‍ക്കും നന്ദി

ന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടുവെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് റിപ്പോര്‍ട്ട്‌നല്‍കിയത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ടോം മൂഡിയാണ് എന്ന് തെറ്റിദ്ധരിച്ച് മലയാളികള്‍ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടതിന് പിന്നാലെ നന്ദി പറഞ്ഞ് ടോം മൂഡി. ഫിനാന്‍സ് റേറ്റിങ് ഏജന്‍സിയായ മൂഡീസില്‍ ഞാന്‍ ജോലി ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയ എല്ലാവര്‍ക്കും നന്ദി എന്നാണ് മൂഡി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ പൊങ്കാലയിട്ട വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

മോദി സര്‍ക്കാരിന് മികച്ച റേറ്റിങ് നല്‍കിയത് ടോം മൂഡിയാണ് എന്നാണ് മലയാളികള്‍ കരുതിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് അണികളും സംഘപരിവാര്‍ അണികലും ഒരേപോലെ പേജില്‍ പൊങ്കാലയിടുന്നുണ്ട്. എന്നാല്‍ ശരിക്കുള്ള കമ്മ്യൂണിസ്റ്റ് അണികള്‍ തന്നെയാണോ മൂഡിയുടെ പേജില്‍ പൊങ്കാലയിട്ടതെന്ന് സോഷ്യല്‍ മീഡിയില്‍ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജന്‍മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക നന്ദി പറഞ്ഞുകൊണ്ടുള്ള മൂഡിയുടെ പോസ്റ്റിന് കീഴിലാണ് ഏറ്റവും കൂടുതല്‍ പൊങ്കാലകള്‍ നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com