പിണറായി ഭരിക്കുന്നത് സിപിഐ കൊടുത്ത കട്ടിലില്‍ എന്ന് സിപിഐ ജില്ലാ സെക്രട്ടറി; സിപിഐ ഇല്ലാതെ സിപിഎമ്മിന് ഭരിക്കാനാവില്ല

സിപിഐയെ തളര്‍ത്താന്‍ ശശിയുടെ മുതുമുത്തച്ഛന്‍മാര്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല
പിണറായി ഭരിക്കുന്നത് സിപിഐ കൊടുത്ത കട്ടിലില്‍ എന്ന് സിപിഐ ജില്ലാ സെക്രട്ടറി; സിപിഐ ഇല്ലാതെ സിപിഎമ്മിന് ഭരിക്കാനാവില്ല

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ്. സിപിഐ കൊടുത്ത കട്ടിലിലാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്. സിപിഐ ഒപ്പമില്ലാതെ സിപിഎമ്മിന് കേരളം ഭരിക്കാന്‍ സാധിക്കില്ലെന്നും സുരേഷ് രാജ് പറഞ്ഞു. 

യഥാര്‍ഥ ഇടതുപക്ഷ വിരുദ്ധര്‍ സിപിഎമ്മാണ്. സിപിഐഎം എംഎല്‍എ പി.കെ.ശശി കള്ള നാണയമാണെന്നും സുരേഷ് രാജ് ആരോപിച്ചു. സിപിഐയെ തളര്‍ത്താന്‍ ശശിയുടെ മുതുമുത്തച്ഛന്‍മാര്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല. ശശിയുടെ പേര് പറയാതെ തമ്പുരാന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു സരേഷ് രാജിന്റെ വിമര്‍ശനം. 

പത്ത് വര്‍ഷം പായും തലയണയും ലഭിക്കാതെ റോഡിലൂടെ അലഞ്ഞ തമ്പുരാന്‍ ഓര്‍ക്കണം. തമ്പുരാന്റെ ഉരുട്ടലും വിരട്ടലുമൊന്നും തമ്പുരാനോട് വേണ്ടെന്നും സുരേഷ് രാജ് പറഞ്ഞു. കുമരംപുത്തൂര്‍ ലോക്കല്‍ സമ്മേളനത്തിലായിരുന്നു സുരേഷ് രാജ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com