ശിവഗിരിയിലെ സന്യാസിമാരുടേത് സവര്‍ണ മേധാവിത്വത്തിന്റെ രാഷ്ടീയം: മുഖ്യമന്ത്രി

ജാതി ചോദിച്ചാല്‍ എന്താണു കുഴപ്പം എന്നു ചോദിക്കുന്നവരുടെ നാവായി സന്യാസിമാര്‍ മാറരുത്
ശിവഗിരിയിലെ സന്യാസിമാരുടേത് സവര്‍ണ മേധാവിത്വത്തിന്റെ രാഷ്ടീയം: മുഖ്യമന്ത്രി

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെയും തലസ്ഥാനത്തു ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെയും എതിര്‍ക്കുന്ന ശിവഗിരി മഠത്തിലെ സന്യാസിമാരുടേത് സവര്‍ണ മേധാവിത്വത്തിന്റെ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി ചോദിച്ചാല്‍ എന്താണു കുഴപ്പം എന്നു ചോദിക്കുന്നവരുടെ നാവായി സന്യാസിമാര്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ശിവഗിരിയുടെ മഹത്വം മനസിലാക്കി വേണം സന്യാസിമാര്‍ അഭിപ്രായം പറയാന്‍. തലസ്ഥാനത്തു ഗുരുപ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍  എതിര്‍പ്പു പ്രതീക്ഷിച്ചതല്ല. അപ്രതീക്ഷിത കോണില്‍നിന്നാണ് അങ്ങനെയൊരു എതിര്‍പ്പുണ്ടായിരിക്കുന്നതെന്ന്, ഗുരു ഗോപിനാഥ് പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഗുരുവിനെ ചരിത്രപുരുഷനാക്കി മാറ്റുന്നുവെന്നാണ് വിയോപ്പിക്കിനു കാരണമായി സന്യാസിമാര്‍ പറയുന്നത്. ഗുരു ചരിത്ര പുരുഷന്‍ തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട. ഗുരുവിന്റെ മഹത്വം എല്ലാവര്‍ക്കും അറിയാം. ശിവഗിരിയെ മുമ്പു നയിച്ചവര്‍ ജാതിക്ക് എതിരായിരുന്നു. ഗുരുദര്‍ശനം ഉള്‍ക്കൊള്ളുവന്നവര്‍ ജാതി ചിന്തിക്കില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

തലസ്ഥാനത്ത് പൊതുസ്ഥലത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഇല്ല. ഇവിടെ സന്ദര്‍ശിക്കുന്ന ഒരു വിശിഷ്ട വ്യക്തി സംസ്ഥാനത്തെ പ്രധാന നവോത്ഥാന നായകന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാല്‍ എന്തു ചെയ്യുമന്നെ് മുഖ്യമന്ത്രി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com