സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ തന്നെ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നുമാണ് ഹര്‍ജി
സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

ആലപ്പുഴ: മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംവിധായകന്‍ ആലപ്പി അഷറഫാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ തന്നെ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നുമാണ് അഷറിഫിന്റെ ഹര്‍ജി. 

മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോടതി പരാമര്‍ശം വന്ന ശേഷം നടന്ന മന്ത്രി സഭായോഗത്തില്‍ അദ്ദേഹം പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്. യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെ ചൊല്ലിയുള്ള സിപിഎം-സിപിഐ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അഷറഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com