ദിലീപിന്റെ ജാമ്യം റദ്ദാക്കണം; പ്രോസിക്യൂഷന്‍ കോടതിയിലേക്ക്

നടിയെ അക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്ക്യൂഷന്‍
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; പ്രോസിക്യൂഷന്‍ കോടതിയിലേക്ക്

കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്ക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച നടത്തി. 

ഹൈക്കോടതിയാണ് ദിലീപിന് ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പുട്ടിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനത്തിന് പോകുന്നതിനാണ് ഇളവ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 

ഒരാഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് അനുമതി തേടിയ ദിലീപിന് നാല് ദിവസമാണ് കോടതി അനുവദിച്ചത്. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് മടക്കി നല്‍കും. വിദേശത്ത് ആരെയെല്ലാം കാണുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി വിശദമായ സ്‌റ്റേറ്റ്‌മെന്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപിനെ വിദേശത്ത് പോകാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com