ഫോണ്‍ കെണി: മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം; അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍

എ.കെ ശശീന്ദ്രനെതിരെ ഗുരുതര കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലാ എന്നാണ് സൂചനകള്‍
ഫോണ്‍ കെണി: മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം; അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി കേസില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ചാനാല്‍ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എ.കെ ശശീന്ദ്രനെതിരെ ഗുരുതര കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലാ എന്നാണ് സൂചനകള്‍. 

ചാനലിനെതിരായി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടുകേസുകളിലും എത്രയും വേഗം തുടര്‍ നടപടി സ്വീകരിക്കണം. വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി ചാനല്‍ മനപ്പൂര്‍വ്വം വാര്‍ത്ത കെട്ടിച്ചമച്ചതാണ്. ചാനല്‍ പൊതുഖജനാവിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇത് ചാനല്‍തന്നെ നികത്തണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കായല്‍ കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി രാജിവച്ചതിന് പിന്നാലെയാണ് എ.കെ ശശീന്ദ്രനെതിരായ കേസില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോകുന്നത്. ശശീന്ദ്രന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെങ്കില്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തെത്തിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com