സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ശശീന്ദ്രനെതിരായ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ല

സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ശശീന്ദ്രനെതിരായ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ല

ജൂഡിഷ്യല്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട്  സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. എ.കെ.ശശീന്ദ്രന്റെ വിവാദ ഫോണ്‍ കോളുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് ആന്റണി കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറുന്നത് ചിത്രീകരിക്കുന്നതില്‍ നിന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്. 

ജൂഡിഷ്യല്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട്  സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. എന്നാല്‍ സോളാര്‍ കേസ് അന്വേഷിച്ച ശിവരാജന്‍ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഒരു വിലക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. രണ്ട് സംഭവങ്ങളിലും രണ്ട്  നിലപാട്  എന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്നും, തൃപ്തികരമായാണ് ജോലി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും ജസ്റ്റിസ് ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com