33 രഹസ്യ മൊഴികള്‍; നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്കായി പ്രതിഭാഗം ഇന്നുതന്നെ അപേക്ഷ നല്‍കും.
33 രഹസ്യ മൊഴികള്‍; നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു


കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാംപ്രതിയാക്കി കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.നടി മഞ്ജു വാര്യരെ പ്രധാനസാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രത്തിന് അഞ്ച് പകര്‍പ്പുകളുണ്ട്. കുറ്റപത്രത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്കായി പ്രതിഭാഗം ഇന്നുതന്നെ അപേക്ഷ നല്‍കും.

കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ പതിനെട്ടിനാണ് പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. അതിന് ശേഷമാണ് ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്തിയത്. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് അന്തിമ കുറ്റപത്രമാണ്. ആകെ പതിനാല് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഇതില്‍ രണ്ടുപേര്‍ മാപ്പുസാക്ഷികളാണ്. ജയിലില്‍ കഴിയുന്ന സമയത്ത് പള്‍സര്‍ സുനിക്ക് ദിലീപിന് നല്‍കാനായി കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍ എന്ന നിയമവിദ്യാര്‍ത്ഥിയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്ന സമയത്ത് സുനിക്ക് ഫോണ്‍ ചെയ്യാന്‍ അവസരമൊരുക്കി കൊടുത്ത പൊലീസുകാരന്‍ അനീഷ് എന്ന പൊലീസുകാരനും മാപ്പ് സാക്ഷിയാകും. 

355 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.164 പ്രകാരം രേഖപ്പെടുത്തിയ 33 രഹസ്യമൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നല്ലൊരുപങ്കും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. 

കേസുമായി ബന്ധപ്പെട്ട് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയത് കേട്ട സാഷികളെ ഉള്‍പ്പെടുത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇത് തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com