കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കി: സുര്‍ജേവാല

സിപിഎം- ബിജെപി അവിശുദ്ധ ബന്ധം അവസാനിച്ചാല്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു രാജിവയ്‌ക്കേണ്ടി വരുമെന്ന് എഐസിസി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല
കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കി: സുര്‍ജേവാല

കോട്ടയം: സിപിഎം- ബിജെപി അവിശുദ്ധ ബന്ധം അവസാനിച്ചാല്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു രാജിവയ്‌ക്കേണ്ടി വരുമെന്ന് എഐസിസി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

രണ്ടു പാര്‍ട്ടികള്‍ക്കും രഹസ്യ ബന്ധമുള്ളത് കൊണ്ടാണ് ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും സുര്‍ജേവാല പറഞ്ഞു. 

കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ചെറിയ പതിപ്പാണു കേരളത്തിലെ പിണറായി സര്‍ക്കാര്‍. കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പിണറായി മുണ്ടുടുത്ത മോദിയാണ്. രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരായ ജനവികാരമാണ് പടയൊരുക്കം യാത്രയുടെ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com