ഫോണ്‍ കെണി : ശബ്ദം തന്റേതല്ലെന്ന് എ കെ ശശീന്ദ്രന്‍ ; അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍

അശ്ലീല വാര്‍ത്താ സംപ്രേഷണം പൊലീസ് തടഞ്ഞില്ല. ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
ഫോണ്‍ കെണി : ശബ്ദം തന്റേതല്ലെന്ന് എ കെ ശശീന്ദ്രന്‍ ; അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം : വീട്ടമ്മയോട് അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിച്ച് മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദരേഖയിലെ ശബ്ദം തന്റേതല്ലെന്ന് എ കെ ശശീന്ദ്രന്‍. കേസ് അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷനോടാണ് ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതാദ്യമായാണ് ശബ്ദം തന്റേതല്ലെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കുന്നത്.

കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.  അശ്ലീല വാര്‍ത്താ സംപ്രേഷണം പൊലീസ് തടഞ്ഞില്ല. 18 തവണയാണ് ഈ വാര്‍ത്ത സംപ്രേഷണം ചെയ്തത്. ഏതൊരു എസ്‌ഐയ്ക്കും തടയാമായിരുന്ന കാര്യമാണിത്. ഐടി ആക്ട് പ്രകാരം ചാനലിനെതിരെ പൊലീസ് കേസെടുത്തില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക അന്വേഷണ സംഘം പ്രത്യേക അന്വേഷണസംഘമായി പ്രവര്‍ത്തിച്ചില്ലെന്നും റി്‌പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നെങ്കില്‍ ചാനല്‍ ഉടമ കൂടി കേസില്‍ പ്രതിയാകുമായിരുന്നു.  സാധാരണ ഇത്തരം കേസുകളില്‍ തങ്ങള്‍ ജീവനക്കാരാണെന്നും, ചാനല്‍ ഉടമയാണ് അന്തിുമ തീരുമാനമെടുക്കുന്നതെന്നും ജീവനക്കാര്‍ വാദിക്കും. ഈ വാദം തടയാന്‍ ഐടി ആക്ട് പ്രകാരം കേസെടുത്താല്‍ സാധിക്കുമായിരുന്നെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com