മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് നഷ്ടമായത് ഒരുമാസത്തെ വേതനം 

പഞ്ചായത്തില്‍ കൂടുതല്‍ തൊളിലാളികള്‍ക്ക് അത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി പറയുന്നു
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് നഷ്ടമായത് ഒരുമാസത്തെ വേതനം 


കുറ്റിയാടി: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളിക്ക് ഒരുമാസത്തെ വേതനം നഷ്ടമായി. മരുതോങ്കര പഞ്ചായത്തിലെ തൂവ്വാട്ടുപൊയില്‍ പാലോറ ജാനുവിനാണ് പണം നഷ്ടമായത്. ജാനു തന്റെ എയര്‍ടെല്‍ മൊബൈല്‍ കഴിഞ്ഞ ആഗസ്റ്റില്‍ ആധാറുമായി ബന്ധിപ്പിച്ചിരുന്നു. ശേഷം മരുതോങ്കര ഗ്രാമീണ്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്നും സെപ്തംബര്‍ മാസത്തെ വേതനം പിന്‍വലിക്കാനെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കാരണം തിരക്കിയപ്പോഴാണ് പണം എയര്‍ടെല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി ജാനുവും പഞ്ചായത്ത് അധികൃതരും മനസ്സിലാക്കുന്നത്. 

പഞ്ചായത്തില്‍ കൂടുതല്‍ തൊളിലാളികള്‍ക്ക് അത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി പറയുന്നു. 

വ്യക്തികളുടെ അനുമതി ഇല്ലാതെ കോര്‍പ്പറേറ്റ് കമ്പനികള്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി സബ്‌സിഡികളും പണവും തട്ടിയെടുക്കുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. 

ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി ഗ്രാമീണ മേഖലയിലെ സാധാരണക്കാരെയാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. 

താന്‍ അറിയാതെ തന്റെ ശമ്പളം എങ്ങനെ എയര്‍ടെല്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറി എന്നതിനെപ്പറ്റി അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ജാനു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com