ശശീന്ദ്രന്‍ മന്ത്രിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ്: സിപിഎം

എകെ ശശീന്ദ്രനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്ന് സിപിഎം - മുന്നണിയുടെ പൊതുനിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമതീരുമാനം 
ശശീന്ദ്രന്‍ മന്ത്രിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ്: സിപിഎം

തിരുവനന്തപുരം: എകെ ശശീന്ദ്രനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്ന് സിപിഎം. പൊതുവികാരത്തിനൊപ്പം സിപിഎം നിലപാട് എടുക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ചാടിക്കയറി അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍  പൊതുവെ ഉയര്‍ന്ന നിലപാട്. 

ശശീന്ദ്രന്‍ മടങ്ങിവരട്ടെയെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും സിപിഐ നേതാക്കളും കൈകൊണ്ട നിലപാട്. ശശീന്ദ്രന്‍ മന്ത്രിയാകുന്ന കാര്യത്തില്‍ സിപിഎമ്മിന് പ്രത്യേക താത്പര്യമുണ്ടെന്ന രീതിയില്‍ പ്രചാരണം ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് എല്‍ഡിഎഫ് തീരുമാനിക്കട്ടെയെന്ന അഭിപ്രായം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. അടുത്ത ദിവസം തന്നെ മുന്നണിയോഗം ചേരും. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായം പറഞ്ഞ ശേഷം നിലപാട് പറയാമെന്നാണ് സിപിഎം യോഗത്തില്‍ ധാരണയായിട്ടുള്ളത്. 

എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെയും സിപിഐ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശശീന്ദ്രന്‍ മന്ത്രിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്‍സിപിയാണെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ശശീന്ദ്രന്‍ മന്ത്രിസഭയില്‍ എത്തുന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നാഭിപ്രായങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ശശീന്ദ്രന് മന്ത്രിസഭയിലെത്തുന്നതിന് തടസമാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com