എന്തിനാണ് ഹെയര്‍ സ്റ്റൈല്‍ മാറ്റിയത്? ചെന്നിത്തലയുടെ മറുപടി ലളിതമാണ്

എന്തിനാണ് ചെന്നിത്തല ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയത്?
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും (ഫയല്‍)
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും (ഫയല്‍)

താനും ആഴ്ച മുമ്പാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുതിയ രൂപത്തില്‍ കണ്ടു തുടങ്ങിയത്. ഹെയര്‍ സ്റ്റൈലിലെ മാറ്റം തന്നെയായിരുന്നു അതില്‍ പ്രധാനം. പടയൊരുക്കം എന്നു പേരിട്ട രാഷ്ട്രീയ ജാഥയ്ക്കു തൊട്ടുമുമ്പു വരുത്തിയ ഈ മാറ്റം കണ്ട പലരും ചോദിച്ചു, എന്തിനാണ് ചെന്നിത്തല ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയത്?

ചെന്നിത്തല അതിനു നല്‍കുന്ന മറുപടി വളരെ ലളിതമാണ്. ഒരു ദിവസം മുടി വെട്ടിയപ്പോള്‍ അങ്ങനെ ആയെന്നേയുള്ളൂ. അതൊരു രണ്ടോ മൂന്നോ മാസം മുമ്പാണ്. പിന്നെ അങ്ങനെ തന്നെ തുടര്‍ന്നു. അപ്പോള്‍ പിന്നെ ഇരു വശങ്ങളിലും കാണുന്ന നരയോ?  അതു പ്രായമായതിന്റെ ലക്ഷണമെന്നാണ് ചാനല്‍ അഭിമുഖത്തില്‍ ചെന്നിത്തലയുടെ മറുപടി. പ്രായമാവുകയാണല്ലോ, അതു നമ്മള്‍ മറച്ചുവച്ചിട്ടു കാര്യമില്ല. രണ്ടു വശങ്ങളിലും ഇങ്ങനെ നര വരുത്തുന്നത് ഇപ്പോള്‍ സ്‌റ്റൈല്‍ ആണല്ലോയെന്നു ചൂണ്ടിക്കാട്ടുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മുഖത്ത് ചിരി മാത്രം. 

ഈ ജാഥയ്ക്കു പടയൊരുക്കം എ്ന്നു പേരിട്ടതെന്തിന്? സാധാരണ രാഷ്ടീയ ജാഥകള്‍ക്ക് യാത്രയെന്ന് അവസാനിക്കുന്ന പേരുകളാണ് പതിവ്. അങ്ങനെയൊരു പേരാണ് ഉദ്ദേശിച്ചിരുന്നതെന്നും പാര്‍ട്ടിയിലെ യുവാക്കളാണ് ഒരു മാറ്റത്തിനായി ഈ പേരു നിര്‍ദേശിച്ചിരുന്നതെന്നും ചെന്നിത്തല. വിഡി സതീശന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവ നേതാക്കളാണ് പടയൊരുക്കം എന്ന പേരു നിര്‍ദേശിച്ചത്. ആദ്യം അതു കേട്ടപ്പോള്‍ ഒരു പ്രശ്‌നം തോന്നിയിരുന്നു. ആളുകള്‍ ഇതു സ്വീകരിക്കുമോ എന്ന ആശങ്ക. എന്നാല്‍ പേരു ഹിറ്റായി. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള പ്രതികരമാണ് പടയൊരുക്കത്തിന് ജനങ്ങളില്‍നിന്നു ലഭിക്കുന്നതെന്ന് ചെന്നിത്തല പറുന്നു.

എല്‍ഡിഎഫും ബിജെപിയും മുന്‍പു നടത്തിയ ജാഥകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് പടയൊരുക്കം സംഘടിപ്പിച്ചത്. അതുകൊണ്ടാണ് വിവാദങ്ങളില്ലാതെ മുന്നേറാന്‍ കഴിഞ്ഞത്. ജാഥയുടെ മുന്നോട്ടുപോക്കിലും ജനങ്ങളുടെ പ്രതികരണത്തിലും തൃപ്തനാണെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com