എസ്ഡിപിഐ ജാഥ മൂലമുണ്ടായ ഗതാഗത കുരുക്കില്‍പ്പെട്ട് ബാലിക മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചക്കകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു
എസ്ഡിപിഐ ജാഥ മൂലമുണ്ടായ ഗതാഗത കുരുക്കില്‍പ്പെട്ട് ബാലിക മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം:  നഗരത്തില്‍ എസ്ഡിപിഐ വാഹന പ്രചാരണ ജാഥ മൂലമുണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് ബാലിക മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചക്കകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. 

മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് കമ്മിഷന്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തത്. ഗുളിക തൊണ്ടയില്‍ കുടുങ്ങിയ പരുത്തുംപാറ നടുവിലേപറമ്പില്‍ റിന്റു-റീന ദമ്പതികളുടെ മകള്‍ ഐലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന നേരം ട്രാഫിക് ബ്ലോക്കില്‍ പെടുകയായിരുന്നു. 

കുഞ്ഞിനെ യഥാസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു കുട്ടി കാറില്‍ തന്നെ മരിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്നന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. 

കോട്ടയം നഗരത്തില്‍ റോഡ് പണി നടക്കുന്നതിനാല്‍ പലയിടത്തും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എസ്ഡിപിഐ വാഹന പ്രചാരണ ജാഥകൂടി കടന്നുവന്നതോടെ ബ്ലോക്ക് ഇരട്ടിയാകുകയും നഗരത്തിലെ എല്ലാ റോഡുകളും നിശ്ചലമാകുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com