കോണ്‍ഗ്രസുമായി സഖ്യം സിപിഐ പഴയകാല അനുഭവം ഓര്‍ക്കണമെന്ന് കോടിയേരി

കോണ്‍ഗ്രസുമായി വിശാല സഖ്യം ഉണ്ടാക്കുന്നവര്‍ പഴയകാല അനുഭവം ഓര്‍ക്കണമെന്ന് കോടിയേരി - ഇന്ദിരയുടെ അടിയന്തരാവസ്ഥയെ ന്യായികരിക്കേണ്ടി വന്നത് അതുകൊണ്ടാണ് 
കോണ്‍ഗ്രസുമായി സഖ്യം സിപിഐ പഴയകാല അനുഭവം ഓര്‍ക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുചേരില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. മതേതരസഖ്യമുണ്ടാക്കുന്നവര്‍ പഴയകാലു അനുഭവം ഓര്‍ക്കണമെന്നും കോണ്‍ഗ്രസിനൊപ്പം പോയതുകൊണ്ടാണ് സിപിഐക്ക്്ഇന്ദിരയുടെ അടിയന്തരാവസ്ഥയെ ന്യായികരിക്കേണ്ടി വന്നതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസുമായി വിശാലസഖ്യം എന്ന കാഴ്ചപ്പാട് സിപിഎമ്മിനില്ല. ഇക്കാര്യം സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബിജെപിയില്‍ നിന്നും എന്ത് വ്യത്യസ്തയാണ് സാമ്പത്തിക നയത്തില്‍ കോണ്‍ഗ്രസ് തുടരുന്നത്. പിന്നെ എങ്ങനെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാകുമെന്നും കോടിയേരി ചോദിച്ചു

കോണ്‍ഗ്രസുമായി ചേരില്ലെന്നും ഉറപ്പുപറയാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസുമായി കൈകോര്‍ക്കാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ലെന്നുമായിരുന്നു കാനം അഭിപ്രായപ്പെട്ടത്. യുപിഎയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ സ്പീക്കര്‍ സ്ഥനത്തേക്ക് പോയത് സിപിഐ അല്ലെന്നും സിപിഐ ആണെന്നത് ഓര്‍ക്കണമെന്നും കാനം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com