തോമസ് ചാണ്ടിയുടെ അപ്പീലിനെതിരെ തടസ്സ ഹര്‍ജിയുമായി സിപിഐ നേതാവ്

കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിക്കെതിരെ തടസ്സ ഹര്‍ജിയുമായി സിപിഐ നേതാവ് സുപ്രീംകോടതിയില്‍
തോമസ് ചാണ്ടിയുടെ അപ്പീലിനെതിരെ തടസ്സ ഹര്‍ജിയുമായി സിപിഐ നേതാവ്

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിക്കെതിരെ തടസ്സ ഹര്‍ജിയുമായി സിപിഐ നേതാവ് സുപ്രീംകോടതിയില്‍. സിപിഐ കര്‍ഷക സംഘടന നേതാവായ ടി.എന്‍ മുകുന്ദനാണ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് മുകന്ദന്റെ ആവശ്യം. ഹര്‍ജി നല്‍കിയത് സിപിഐ നേതൃത്വത്തിന്റെ അറിവോടെയാണ് എന്നാണ് വിവരം. മുകുന്ദനെ കക്ഷി ചേര്‍ക്കുന്നതിനെ തോമസ് ചാണ്ടിയും സര്‍ക്കാരും എതിര്‍ത്തേക്കും. 

കായല്‍ കയ്യേറ്റ വിഷയത്തില്‍ തനിക്കെതിരെ ഉണ്ടായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രിം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെല്ലാം സിപിഐഎം നോമിനികള്‍ ആയതിനാല്‍ കേസില്‍ റവന്യൂ മന്ത്രിയുടെ നിലപാട് അവതരിപ്പിക്കാന്‍ ഇടയില്ലെന്ന് സിപിഐയ്ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് തടസഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കും സര്‍ക്കാരിനുമെതിരെ ഹൈക്കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത് ടി.എന്‍ മുകുന്ദന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com