ഹാദിയയുടെ ഡെല്‍ഹിയിലെ താമസം കേരള ഹൗസില്‍

സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഡെല്‍ഹിയിലെത്തുന്ന ഹാദിയ കേരള ഹൗസില്‍ താമസിക്കുമെന്ന് റിപ്പോര്‍ട്ട്.
ഹാദിയയുടെ ഡെല്‍ഹിയിലെ താമസം കേരള ഹൗസില്‍

വൈക്കം: സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഡെല്‍ഹിയിലെത്തുന്ന ഹാദിയ കേരള ഹൗസില്‍ താമസിക്കുമെന്ന് റിപ്പോര്‍ട്ട്. കനത്ത സുരക്ഷയില്‍ വിമാനമാര്‍ഗമാണ് ഹാദിയയെ ഡെല്‍ഹിയില്‍ എത്തിക്കുക. ഹാദിയ, പിതാവിനും നാല് പൊലീസുകാര്‍ക്കുമൊപ്പം വൈകുന്നേരം ആറരയ്ക്കുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടും.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് നേരിട്ട് ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പിതാവിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായി നാല് മുറികളാണ് കേരളാ ഹൗസില്‍ ബുക്ക് ചെയ്തിട്ടുള്ളത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് നേരിട്ട് ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പിതാവിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായി നാല് മുറികളാണ് കേരളാ ഹൗസില്‍ ബുക്ക് ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com