നയപരമായി യോജിച്ചുമാത്രമേ രാഷ്ട്രീയ സഖ്യം പാടുള്ളു, അല്ലെങ്കില്‍ വിപരീത ഫലം ; സിപിഐക്ക് കോടിയേരിയുടെ മറുപടി

വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരായ ശക്തമായ ജനകീയ പോരാട്ടം നടത്തിയാണ് രാഷ്ട്രീയ ബദല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത്
നയപരമായി യോജിച്ചുമാത്രമേ രാഷ്ട്രീയ സഖ്യം പാടുള്ളു, അല്ലെങ്കില്‍ വിപരീത ഫലം ; സിപിഐക്ക് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം : കോണ്‍ഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ട് എന്ന ആശയം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയതയ്‌ക്കെതിരെ വിശാലമായ വേദിയാവാം. എന്നാല്‍, നയപരമായി യോജിച്ചുമാത്രമേ രാഷ്ട്രീയ സഖ്യം പാടുള്ളു. അല്ലെങ്കില്‍ വിപരീത ഫലമുണ്ടാവും. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ദേശീയ തലത്തില്‍ വിശാല സഖ്യം വേണമെന്ന സിപിഐയുടെ നിലപാടി്‌ന് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. 

2004ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ യു പി എ സര്‍ക്കാരിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരായ സഖ്യം വളര്‍ത്താന്‍ തയ്യാറായില്ല. സംഘപരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്താനും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല.

അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയപ്പോഴാണ് ഇടതുപക്ഷം അവര്‍ക്കുള്ള പിന്തുണ പിന്‍വലിച്ചത്. കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട സി പി ഐ ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ വെച്ച് സഖ്യം തെറ്റെന്ന് വിലയിരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തില്‍ പങ്കാളിയായതാണ്.  

വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരായ ശക്തമായ ജനകീയ പോരാട്ടം നടത്തിയാണ് രാഷ്ട്രീയ ബദല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത്. കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com