വെറും പ്രണയവിവാഹം മാത്രമല്ല ; ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതെന്ന് കുമ്മനം

മാധ്യമങ്ങളോട് പറഞ്ഞതല്ല, സുപ്രീംകോടതിയില്‍ ഹാദിയ പറയുന്നതാണ് ഔദ്യോഗിക നിലപാട്
വെറും പ്രണയവിവാഹം മാത്രമല്ല ; ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതെന്ന് കുമ്മനം

തിരുവനന്തപുരം : ഹാദിയ കേസ് വെറും പ്രണയവിവാഹം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതു കൂടിയാണ്. ഇക്കാര്യത്തില്‍ ഹാദിയയുടെ അച്ഛന് പറയാനുള്ളത് കൂടി കേള്‍ക്കണം. മകള്‍ എങ്ങനെ ജീവിക്കണം എന്ന് അച്ഛന് അഭിപ്രായമുണ്ടാകും. 

താന്‍ മതം മാറിയതും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും, ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും ഹാദിയ ഇന്നലെ നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങളോട് പറഞ്ഞതല്ല, സുപ്രീംകോടതിയില്‍ ഹാദിയ പറയുന്നതാണ് ഔദ്യോഗിക നിലപാട്. കോടതിയില്‍ പറയുന്നതിനാണ് വില നല്‍കേണ്ടത്. വിഷയം സുപ്രീംകോടതി ഉചിതമായി പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. 

ഹാദിയ കേസ് തിങ്കളാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാകും ഹാദിയയുടെ നിലപാട് സുപ്രീംകോടതി കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതിയില്‍ ഹാജരാകുന്നതിനായി ഹാദിയയും അച്ഛന്‍ അശോകനും ന്യൂഡല്‍ഹിയിലെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com