ഹരീന്ദ്രന്‍ എംഎല്‍എ ഡപ്യൂട്ടി കളക്ടറോട് മാപ്പ് പറയണം; മോശം വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് വനിത കമ്മീഷന്‍

ജനങ്ങളുടെ വികാരത്തിന് ഒപ്പം നില്‍ക്കുകയാണ് ചെയ്തതെന്നാണ് ഹരീന്ദ്രന്റെ വിശദീകരണം
ഹരീന്ദ്രന്‍ എംഎല്‍എ ഡപ്യൂട്ടി കളക്ടറോട് മാപ്പ് പറയണം; മോശം വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് വനിത കമ്മീഷന്‍

തിരുവനന്തപുരം: ഡപ്യൂട്ടി കളക്ടറോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡപ്യൂട്ടി കളക്ടറോട് മാപ്പു പറയണമെന്ന് പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ എംഎല്‍എയോട് വനിത കമ്മീഷന്‍. ഹരീന്ദ്രനെ ഫോണില്‍ വിളിച്ചാണ് വനിത കമ്മീഷന്‍ അധ്യക്ഷ നിലപാടറിയിച്ചത്.

ഡപ്യൂട്ടി കളക്ടറോട് പറഞ്ഞ മോശം വാക്കുകള്‍ അംഗീകരിക്കാനാകില്ലായെന്നും കമ്മീഷന്‍ പറഞ്ഞു. ജനങ്ങളുടെ വികാരത്തിന് ഒപ്പം നില്‍ക്കുകയാണ് ചെയ്തതെന്നാണ് ഹരീന്ദ്രന്റെ വിശദീകരണം. 

കഴിഞ്ഞ ദിവസം പാറശാലയില്‍ പാറമടയില്‍ മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും ഡപ്യൂട്ടി കളക്ടറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു സബ് കളക്ടര്‍ക്ക് നേരെ ഹരീന്ദ്രന്‍ മോശമായി സംസാരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com