ഉറച്ച നിലപാടുള്ള മകളുടെ പേരില്‍ ഹാദിയയുടെ മാതാപിതാക്കള്‍ക്ക് അഭിമാനിക്കാം; എന്‍എസ് മാധവന്‍

സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായവേളയില്‍ സ്വന്തം നിലപാടില്‍ ഹാദിയ ഉറച്ചുനിന്ന പശ്ചാത്തലത്തിലാണ് എന്‍എസ് മാധവന്റെ പ്രതികരണം.
ഉറച്ച നിലപാടുള്ള മകളുടെ പേരില്‍ ഹാദിയയുടെ മാതാപിതാക്കള്‍ക്ക് അഭിമാനിക്കാം; എന്‍എസ് മാധവന്‍

കോഴിക്കോട്: മുതിര്‍ന്നവര്‍ വരെ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുമ്പോള്‍, സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന ഹാദിയയെ ഓര്‍ത്ത് അവരുടെ മാതാപിതാക്കള്‍ക്ക് അഭിമാനിക്കാമെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായവേളയില്‍ സ്വന്തം നിലപാടില്‍ ഹാദിയ ഉറച്ചുനിന്ന പശ്ചാത്തലത്തിലാണ് എന്‍എസ് മാധവന്റെ പ്രതികരണം.

ഹാദിയ ആത്മവിശ്വാസമുള്ളവളാണെന്നും കോടതിയില്‍ മകള്‍ ഉറച്ച നിലപാട് സ്വീകരിക്കുന്ന തരത്തില്‍ മകളെ വളര്‍ത്തിയതില്‍ പിതാവ് അശോകനും മാതാവ് പൊന്നമ്മക്കും അഭിമാനിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സ്വന്തം നിലപാടില്‍ അവള്‍ ഉറച്ചു നിന്നു. മനസിലുള്ളത് അവള്‍ തുറന്നു പറഞ്ഞു. വളരെ വളരെ കൃത്യതയോടെയാണ് നിലപാട് വിവരിച്ചത്. മതിപ്പുളവാക്കുന്ന നിലയില്‍ മകളെ വളര്‍ത്തിയതിന് മാതാപിതാക്കള്‍ക്ക് ലഭിച്ച സമ്മാനമാണിതെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 

തിങ്കളാഴ്ച തന്റെ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതിയില്‍ ഹാജരായ ഹാദിയ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരമാണ് നല്‍കിയത്. ഭാവിയെക്കുറിച്ച് എന്താണ് സ്വപ്നമെന്ന് ചിരിച്ചു കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോള്‍ സ്വാതന്ത്ര്യവും മോചനവും എന്ന് ആവേശത്തോടെ പറയുകയായിരുന്നു ഹാദിയ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com