ഭാര്യ ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തല്ല; ഹാദിയയോട്  സുപ്രീംകോടതി

വാദത്തിനിടയില്‍ തന്റെ രക്ഷകര്‍ത്താവായി ഭര്‍ത്താവിനെ നിയോഗിക്കണമെന്ന ഹാദിയയുടെ ആവശ്യം കേട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. 
ഭാര്യ ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തല്ല; ഹാദിയയോട്  സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭാര്യയെ ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹാദിയക്ക് പറഞ്ഞുകൊടുക്കാന്‍ അഭിഭാഷകനോട് പറഞ്ഞ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വാദത്തിനിടയില്‍ തന്റെ രക്ഷകര്‍ത്താവായി ഭര്‍ത്താവിനെ നിയോഗിക്കണമെന്ന ഹാദിയയുടെ ആവശ്യം കേട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. 

ഭാര്യയെ ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തായി കണക്കാക്കാന്‍ കഴിയില്ല. ഭാര്യയ്ക്ക് സമൂഹത്തില്‍ സ്വന്തമായ വ്യക്തിത്വവും ജീവിതവും ഉണ്ടെന്ന് ഹാദിയക്ക് പറഞ്ഞു ബോധ്യപ്പെടത്തി കൊടുക്കാനും ഹാദിയയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com