മണിക്ക് വന്‍കിട മുതലാളിമാരുടെ ഭാഷ; എംഎല്‍എ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി; കടുത്ത വിമര്‍ശനവുമായി ബിനോയ് വിശ്വം

മൂന്നാര്‍ കുറിഞ്ഞി സങ്കേതം സംബന്ധിച്ച് ഇടതു മുന്നണിയില്‍ ഉടലെടുത്തസിപിഐ-സിപിഎം പോര് മുറുകുന്നു
മണിക്ക് വന്‍കിട മുതലാളിമാരുടെ ഭാഷ; എംഎല്‍എ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി; കടുത്ത വിമര്‍ശനവുമായി ബിനോയ് വിശ്വം

ന്യൂഡല്‍ഹി: മൂന്നാര്‍ കുറിഞ്ഞി സങ്കേതം സംബന്ധിച്ച് ഇടതു മുന്നണിയില്‍ ഉടലെടുത്ത സിപിഐ-സിപിഎം പോര് മുറുകുന്നു. മന്ത്രി എംഎം മണിക്കും എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കുമെതിരെ സിപിഐ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗംവും മുന്‍ വനം മന്ത്രിയുമായ ബിനോയ് വിശ്വം രംഗത്തെത്തി. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയെ മാര്‍ക്‌സിസിറ്റ് പരിസ്ഥിതി നിലപാട് പഠിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മണിയുടെ ഭാഷ ഭൂമിയെ ലാഭത്തിന് വേണ്ടി മാത്രം കാണുന്ന ന്‍കിട മുതലാളിമാരുടേതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. കയ്യേറ്റക്കാരില്‍ നിന്ന് സംരക്ഷിക്കാനാണ് കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. നടപടികളെടുത്താല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭീഷണിപ്പെടുത്തിയതായും ബിനോയ.് വിശ്വം ആരോപിച്ചു. ഇന്നും ബഹളം വയ്ക്കുന്നത് അതേ ശക്തികള്‍ തന്നെയാണ്. 
പരിസ്ഥിതി എന്ന വാക്കു കേട്ടാല്‍ കാതുപൊത്തുകയും അസ്ലീലമെന്ന് വാദിക്കുകയും ചെയ്യുന്നനവര്‍ കയ്യേറ്റക്കാരാണ്. 

താന്‍ മന്ത്രിയായിരിക്കേ, നിയമപരമായി പട്ടയം ഉള്ളവരെ കണ്ടെത്താന്‍ ഹിയറിങ് നടത്തിയാല്‍ വെടിവയ്പ്പുണ്ടാകുമെന്നും മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും അന്നത്തെ എംഎല്‍എ ഭീഷണിപ്പെടുത്തിയതായി എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ പേര് പറയാതെ ബിനോയ് വിശ്വം പറഞ്ഞു. ആ ശക്തികള്‍ തന്നെയാണ് ഇപ്പോഴും ബഹളം വയ്ക്കുന്നതെന്ന് ബിനോയ് പറഞ്ഞു. 

ആദിവാസികളുടെ പേര് പറഞ്ഞ് കയ്യേറ്റക്കാരെ പശ്ചിഘട്ടം കൊത്തിക്കവരാന്‍ അനുവദിക്കില്ല. ഒരിടത്ത് കൂട്ടമായി താമസിക്കുകയും മറ്റൊരിടത്ത് കൃഷിയിറക്കുകയും ചെയ്യുന്ന പാവങ്ങളേയും ആദിവാസികളേയും സംരക്ഷിക്കണം.കൊട്ടാക്കാമ്പൂര്‍,വട്ടവിട പ്രദേശങ്ങളില്‍ താമസിക്കുന്ന ഇവരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് അന്ന് തനിക്ക് കത്തയച്ച സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി. ഇവരുടെ ഭൂമി പരമാവധി അഞ്ഞൂറേക്കറില്‍ കൂടില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിഎസ് സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് കൊട്ടാക്കമ്പൂര്‍ വട്ടവിട പ്രദേശങ്ങളെ കയ്യേറ്റ ലോബികളില്‍ നിന്ന് രക്ഷിക്കാനാണ്. ആരേയും കുടിയൊഴിപ്പിക്കാന്‍ വേണ്ടിയല്ല പദ്ധതി പ്രഖ്യാപിച്ചത്. നിയമപരമായി പട്ടയമുള്ളവര്‍ക്ക് പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ കയ്യേറ്റക്കാരെ നിയമപരമായി ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കയ്യേറിയത് സിപിഐ നേതാക്കളായാലും സിപിഎം നേതാക്കളായാലും രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com