ഹാദിയ ഷെഫിന്‍ ജഹാനുമായി സംസാരിച്ചതായി കോളെജ് ഡീന്‍; ഇതിന് ശേഷം ഹാദിയയെ ആശ്വാസവതിയായി കണ്ടു

തന്റെ ഫോണില്‍ നിന്നും ഹാദിയ ഷെഫിനുമായി സംസാരിച്ചതായി ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളെജ് ഡീന്‍ ജി.കണ്ണന്‍ വ്യക്തമാക്കി
ഹാദിയ ഷെഫിന്‍ ജഹാനുമായി സംസാരിച്ചതായി കോളെജ് ഡീന്‍; ഇതിന് ശേഷം ഹാദിയയെ ആശ്വാസവതിയായി കണ്ടു

കോയമ്പത്തൂര്‍: തുടര്‍ വിദ്യാഭ്യാസത്തിനായി കോളെജില്‍ തിരിച്ചെത്തിയ ഹാദിയ ബുധനാഴ്ച ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചതായി കോളേജ് ഡീന്‍. തന്റെ ഫോണില്‍ നിന്നും ഹാദിയ ഷെഫിനുമായി സംസാരിച്ചതായി ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളെജ് ഡീന്‍ ജി.കണ്ണന്‍ വ്യക്തമാക്കി. 

ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലയില്‍ ആരെയെങ്കിലും കാണുകയോ, സംസാരിക്കുകയോ ചെയ്യണമോ എന്ന് താന്‍ ഹാദിയയോട് ചോദിച്ചു. ഷെഫിന്‍ ജഹാനെ വിളിക്കണമെന്നാണ് ഹാദിയ പറഞ്ഞത്. അതനുസരിച്ച് ബുധനാഴ്ച ഷെഫിനെ വിളിക്കുകയായിരുന്നു  എന്ന് കോളെജ് ഡീന്‍ പറയുന്നു. 

ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം കൂടുതല്‍ ആശ്വാസവതിയായിട്ടാണ് ഹാദിയയെ കണ്ടത്. ഹാദിയയ്‌ക്കെ ആരെയെങ്കിലും കാണുന്നതിനോ, സംസാരിക്കുന്നതിനോ യാതൊരു വിലക്കുമില്ലെന്നും കോളെജ് ഡീന്‍ വ്യക്തമാക്കുന്നു. ഞാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ കാണുന്നതിനുള്ള സ്വാതന്ത്ര്യമാണ് എനിക്ക് വേണ്ടത്. എന്റെ ഭര്‍ത്താവിനെ എനിക്ക് കാണണം. ഇതുവരെ എനിക്ക് സ്വാതന്ത്ര്യം  ലഭിച്ചിട്ടില്ല. എന്റെ മൗലീകാവകാശമാണ് ഞാന്‍ ചോദിക്കുന്നതെന്നും ഹാദിയ പറയുന്നു. 

ഹാദിയയ്ക്ക് കോളെജില്‍ സുരക്ഷ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു സബ് ഇന്‍സ്‌പെക്ടറേയും, നാല് കോണ്‍സ്റ്റബിള്‍മാരേയുമാണ് ഹാദിയയുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com