ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനം മതംമാറ്റങ്ങള്‍ക്കെതിരെ - ആതിര

ലവ് ജിഹാദിനും മുസ്ലിം പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മത പരിവര്‍ത്തന ശ്രമങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടമായിരിക്കും ഇനിയെന്നും  ആതിര
ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനം മതംമാറ്റങ്ങള്‍ക്കെതിരെ - ആതിര

തിരുവനന്തപുരം: ആസൂത്രിത മതംമാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് മതംമാറിയ ശേഷം ഹിന്ദുമതത്തില്‍ തിരിച്ചെത്തിയ കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥിനി ആതിര. ലവ് ജിഹാദിനും മുസ്ലിം പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മത പരിവര്‍ത്തന ശ്രമങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടമായിരിക്കും ഇനിയെന്നും  ആതിര തിരുവനന്തപുരത്ത് പറഞ്ഞു.

ഹിന്ദു ധര്‍മ്മപ്രചാരണ സംഘടനയായ ആര്‍ഷ വിദ്യാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനൊരുങ്ങുകയാണ് ആതിര. തന്നെപോലെ ഇനിയും പെണ്‍കുട്ടികള്‍ ചതിക്കപ്പെടാതിരിക്കണമെങ്കില്‍ ധര്‍മ്മ പ്രചാരണമാണ് യഥാര്‍ത്ഥ വഴിയെന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്. ആര്‍ഷവിദ്യാസമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതതീവ്രവാദികള്‍ക്ക് ഭയമുണ്ടെന്നും ആതിര പറഞ്ഞു.

ലവ് ജിഹാദ്, മുസ്ലിം പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മാറ്റം തുടങ്ങിയവയ്ക്ക്  ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവരില്‍ സ്വധര്‍മ്മത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയുമാണ് വേണ്ടത്. തിരുവനന്തപുരത്ത് നിന്ന് മതംമാറ്റപ്പെട്ട് ഐ.എസിലെത്തിയ നിമിഷ ഫാത്തിമയെപ്പോലെയുള്ളവരുടെ അമ്മമാരുടെ പ്രാര്‍ത്ഥന തനിക്കൊപ്പമുണ്ടെന്ന് ആതിര പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com