തൃപ്പൂണിത്തുറ യോഗ സെന്ററില്‍ നിര്‍ബന്ധിത ഗര്‍ഭപരിശോധനയും ശാരീരിക പീഡനവും: പെണ്‍കുട്ടി ഹൈക്കോടതിയില്‍

തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു പെണ്‍കുട്ടി ഹൈക്കോടതിയില്‍.
തൃപ്പൂണിത്തുറ യോഗ സെന്ററില്‍ നിര്‍ബന്ധിത ഗര്‍ഭപരിശോധനയും ശാരീരിക പീഡനവും: പെണ്‍കുട്ടി ഹൈക്കോടതിയില്‍

കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു പെണ്‍കുട്ടി ഹൈക്കോടതിയില്‍. ഘര്‍വാപ്പസി നടത്തുന്നുണ്ടെന്ന ആക്ഷേപമുയര്‍ന്ന യോഗ സെന്ററില്‍ അന്തേവാസികളായ പെണ്‍കുട്ടികളെ നിര്‍ബന്ധിത ഗര്‍ഭപരിശോധന നടത്തിയെന്ന് പെണ്‍കുട്ടി ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മൊഴി നല്‍കി.

വന്‍ പീഡനമുറകളാണ് യോഗകേന്ദ്രത്തില്‍ നടക്കാറുള്ളതെന്നും പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തി. മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയെ മാതാപിതാക്കളാണ് ധര്‍മ്മം പഠിപ്പിക്കാനായി യോഗ കേന്ദ്രത്തിലെത്തിച്ചത്. യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് മുന്‍പിലെത്തിയപ്പോഴാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

അതി രാവിലെ മുഖത്ത് വെള്ളം തെളിച്ച് എഴുന്നേല്‍പ്പിക്കും. ചോദ്യം ചെയ്താല്‍ പീഡനമാണ്. തന്റെ വയറിന്ചവിട്ടിയെന്നും വായില്‍ തുണി തിരുകിയ ശേഷംമര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി ആദ്യം തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ നല്‍കിയ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com