ഗാന്ധിയെ പറ്റി സംസാരിച്ചതുകൊണ്ട് കാര്യമില്ല; കണ്ണന്താനം നിങ്ങളുടെ മനോഭാവമാണ് മാറേണ്ടത്

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നിയമസഭ മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം പടികള്‍ ഇറങ്ങി താഴേ എത്തിയപ്പോഴാണ് ജീവനക്കാരനെ കൊണ്ട് കണ്ണന്താനം കാല്‍ കഴുകിച്ചത്
ഗാന്ധിയെ പറ്റി സംസാരിച്ചതുകൊണ്ട് കാര്യമില്ല; കണ്ണന്താനം നിങ്ങളുടെ മനോഭാവമാണ് മാറേണ്ടത്

തിരുവനന്തപുരം: ശുചിത്വത്തെ കുറിച്ചുള്ള ജനങ്ങളുടെ മനോഭാവം മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ സാധാരണജനങ്ങളുടെ മനോഭാവം വ്യക്തമാക്കുന്നതാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താത്തിന്റെ നടപടി. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവയെ മറികടക്കുന്നതിന് അത്യധ്വാനം ചെയ്യണമെന്നും മോദി പറയുമ്പോള്‍ സ്വന്തം കാല്‍ കഴുകാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കുന്ന നടപടിയായി പോയി കണ്ണന്താനത്തിന്റെതെന്നാണ് ആക്ഷേപം

നിയമസഭ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നിയമസഭ മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം പടികള്‍ ഇറങ്ങി താഴേ എത്തിയപ്പോഴാണ് ജീവനക്കാരനെ കൊണ്ട് കണ്ണന്താനം കാല്‍ കഴുകിച്ചത്. നിയമസഭാംഗം ഒ രാജഗോപാല്‍ ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് എസ് സുരേഷ് അടക്കമുള്ളവര്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ് ചെയ്തത്

നേരത്തെ കേരള നിയമസഭയുടെ സ്പീക്കറായിരുന്ന വേളയില്‍ എന്‍ ശക്തന്‍ െ്രെഡവറെകൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. സമാനമായ പ്രവൃത്തിയാണ് കണ്ണന്താനവും നടത്തിയിരിക്കുന്നത്. കാല്‍ കഴുകിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ടു. മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും നോക്കിനില്‍ക്കെയായിരുന്നു കണ്ണന്താനത്തിന്റെ പ്രവൃത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com