കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്ക്;  തൃപ്പുണിത്തുറവരെ നീട്ടുന്നതിനുള്ള പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്ക്;  തൃപ്പുണിത്തുറവരെ നീട്ടുന്നതിനുള്ള പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: മെട്രോയുടെ ആദ്യഘട്ടത്തിന്റെ രണ്ടാമത്തെ പാതയുടെ ഫ്‌ളാഗോഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന,ഭവന സഹമന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്ന് നിര്‍വഹിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിലാണ് ഫ്‌ളാഗോഫ് നടത്തിയത്. ശേഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മെട്രോയില്‍ യാത്ര ചെയ്തു. 

11.30ന് എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പൊതുചടങ്ങില്‍ മെട്രോയുടെ ആദ്യ ഘട്ടത്തിന്റെ രണ്ടാമത്തെ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചതായി മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍,ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ തോമസ് ജയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍  സംബന്ധിച്ചു.

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും,  കൊച്ചിക്ക് വേണ്ടി വൈദ്യൂത സിഎന്‍ജി ബസ്സുകള്‍  സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇ ശ്രീധരനടക്കമുള്ളവരെ മുഖ്യമന്ത്രി പേരെടുത്തു പ്രശംസിച്ചു.

പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ചുകിലോമീറ്ററില്‍ അഞ്ച് സ്‌റ്റേഷനുണ്ട്. ആലുവമുതല്‍ പാലാരിവട്ടംവരെ 13 കിലോമീറ്ററാണ് നിലവില്‍ മെട്രോ സര്‍വീസ്. മഹാരാജാസ് മുതല്‍ വൈറ്റിലവരെയുള്ള നിര്‍മാണം പുരോഗമിക്കുകയാണ്. ഒന്നരവര്‍ഷത്തിനകം ഇവിടേക്കും സര്‍വീസും ആരംഭിക്കാനാകും.ആലുവയില്‍നിന്നും മഹാരാജാസ് വരെ 50 രൂപയാണ് ചാര്‍ജ്ജ്.ആലുവയില്‍ നിന്നും കലൂര്‍ വരെ 40 രൂപയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com