കോണ്‍ഗ്രസുമായുള്ള ബന്ധം അസംബന്ധമെന്ന് തോമസ് ഐസക്

കോണ്‍ഗ്രസുമായുള്ള ബന്ധം അസംബന്ധമെന്ന് തോമസ് ഐസക്

നാടിന്റെ പൊതുപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഒരുമിച്ച് നില്‍ക്കാമെന്നും അല്ലാതെ സഖ്യം സാധ്യമല്ലെന്നും തോമസ് ഐസക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധം സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ പൊതുപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഒരുമിച്ച് നില്‍ക്കാമെന്നും അല്ലാതെ സഖ്യം സാധ്യമല്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യഅകലമെന്ന അടവുനയം മാറ്റി ബിജെപിയെ മുഖ്യശത്രുവായി കാണണമെന്നായിരുന്നു യെച്ചൂരിയുടെ നിര്‍ദേശം. 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശമായിരുന്നു യെച്ചൂരി മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസുമയോ പ്രാദേശിക ബൂര്‍ഷാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് നയത്തില്‍ മാറ്റം ആവശ്യമില്ലെന്നായിരുന്നു പിബിയുടെ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com