ദിലീപിന് ദൈവത്തിന്റെ നീതി ലഭിച്ചെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ

ഒരു കേസിലെ പ്രതിയെ ജയിലില്‍ അടയക്കുക തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ പ്രതിയെ ജയിലില്‍ അടച്ച ശേഷം തെളിവ് അന്വേഷിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്
ദിലീപിന് ദൈവത്തിന്റെ നീതി ലഭിച്ചെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം ലഭിച്ചതിലൂടെ ദിലീപിന് നീതി കിട്ടിയെന്ന് എംഎല്‍എ കെബി ഗണേഷ് കുമാര്‍. ദൈവത്തിന്റെ നീതിയാണ് ദിലീപിന് ലഭിച്ചത്. കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ല. ദിലീപ് കുറ്റക്കാരനല്ലെന്ന കാര്യം വൈകാതെ കോടതിക്ക് ബോധ്യപ്പെടുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

ദിലീപിനെ ജയിലിലിട്ടത് വിഷമകരമാണ്. സാധാരണയായി ഒരു കേസിലെ പ്രതിയെ ജയിലില്‍ അടയക്കുക തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ പ്രതിയെ ജയിലില്‍ അടച്ച ശേഷം തെളിവ് അന്വേഷിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്. ഈ രീതി പൊലീസ് അവംലംബിച്ചത് നീതികരിക്കാനാകില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
 

ദിലീപിനെ ഞാന്‍ ജയിലില്‍ പോയതിന് പിന്നാലെ കോടതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ രഹസ്യറിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാധാരണഗതിയില്‍ രഹസ്യ റിപ്പോര്‍ട്ട് പൊലീസും കോടതിയും മാത്രമെ അറിയാമായിരുന്നു. എങ്ങനെയാണ് ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിത്. ഇത് പെരുമ്പാവൂരിലെ മുതിര്‍ന്ന  പൊലീസ് ഉദ്യോഗസ്ഥനാണ് മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത ചോര്‍ത്തി നല്‍കിയത്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞുകോടതിക്ക് നല്‍കുന്ന രഹസ്യറിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്ന ഒരു ഉദ്യോഗസ്ഥനും കേരളത്തിലുണ്ടാവരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

ദിലീപിനെ ഞാന്‍ ജയിലില്‍ സന്ദര്‍ശിച്ചത് ഒരു എംഎല്‍എ എന്ന നിലയ്ക്കല്ല. ഗണേഷ് കുമാര്‍ എന്ന മനുഷ്യനാണ് ദിലീപിനെ ജയിലില്‍ പോയി കണ്ടത്. ദിലീപ് ഈ കേസില്‍ കുറ്റവിമുക്തനാകുമെന്ന് പറഞ്ഞതും ഒരു മനുഷ്യന്‍ എന്ന നിലയ്ക്കാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com