സൂപ്രണ്ട് കാര്യം പറഞ്ഞു, ആശ്വാസമായെന്ന് ദിലീപ്

ജാമ്യം കിട്ടിയതിനു പിന്നാലെ തന്നെ സൂപ്രണ്ട് ഇക്കാര്യം ദിലീപിനെ അറിയിക്കുകയായിരുന്നു. ആശ്വാസമായി എന്നായിരുന്നു ദിലീപിന്റെ പ്രതികരണം
സൂപ്രണ്ട് കാര്യം പറഞ്ഞു, ആശ്വാസമായെന്ന് ദിലീപ്


കൊച്ചി: ഹൈക്കോടതി ജാമ്യം അനുവദിച്ച കാര്യം ആലുവ സബ് ജയില്‍ സൂപ്രണ്ട് ദിലീപിനെ അറിയിച്ചു. ജാമ്യം കിട്ടിയതിനു പിന്നാലെ തന്നെ സൂപ്രണ്ട് ഇക്കാര്യം ദിലീപിനെ അറിയിക്കുകയായിരുന്നു. ആശ്വാസമായി എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ചൊവ്വാഴ്ച തന്നെ ദിലീപ് ആലുവ ജയിലില്‍നിന്നു പുറത്തിറങ്ങും. ജാമ്യ ഉത്തരവ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍നിന്ന് ജയിലില്‍ എത്തിക്കേണ്ടതുണ്ട്. 1.50 ഓടെയാണ് കോടതി വിധി പറഞ്ഞത്. അഞ്ചു മണിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇന്നു ദിലീപിന്റെ മോചനം സാധ്യമാവൂ. അല്ലാത്തപക്ഷം ദിലീപ് ഒരു ദിവസം കൂടി ജയിലില്‍ കഴിയേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com