കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ഥ്യം; കോടതി തന്നെ അതു പറഞ്ഞിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്

ലൗ ജിഹാദ് അപകടകരമായ പ്രവണതയാണ്. കേരളത്തിലും കര്‍ണാകയിലും അതു നടക്കുന്നുണ്ട്
കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ഥ്യം; കോടതി തന്നെ അതു പറഞ്ഞിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്

കണ്ണൂര്‍: കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രിം കോടതിയും ഹൈക്കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിം കോടതി നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നടക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയുടെ രണ്ടാം ദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൗ ജിഹാദ് അപകടകരമായ പ്രവണതയാണ്. കേരളത്തിലും കര്‍ണാകയിലും അതു നടക്കുന്നുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കേരളത്തില്‍ സിപിഎം അക്രമത്തില്‍ നിരപാധികള്‍ കൊല്ലപ്പെടുകയാണ്. ബിജെപിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് അവര്‍ ഉണ്ടാക്കുന്നത്. ജനാധിപത്യത്തില്‍ അക്രമത്തിനു സ്ഥാനിമില്ല. ജനരക്ഷായാത്ര കേരളത്തിലെയും ത്രിപുരയിലെയും പശ്ചിമ ബംഗാളിലെയും കമ്യൂണിസ്റ്റ് സര്‍ക്കാരുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണെന്ന് യോഗി പറഞ്ഞു.

യോഗി കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദേശത്തിന് യുപി മുഖ്യമന്ത്രി മറുപടി പറഞ്ഞു. ചിക്കന്‍ ഗുനിയയും ഡെങ്കിയും കേരളത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ രോഗങ്ങളെ എങ്ങനെ നേരിടണമെന്ന് കേരളത്തിലെ നേതാക്കള്‍ യുപിയിലെ ആശുപത്രികളില്‍നിന്നു പഠിക്കണമെന്ന് യോഗി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com