ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ല; ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്നും ബെഹ്‌റ

നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്ത് തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കിയുമായിരുന്നു ഡിജിപിയുടെ പ്രതികരണം
ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ല; ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്നും ബെഹ്‌റ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദിലീപിന് ജാമ്യം അനുവദിച്ചത് കോടതിയുടെ നിയമനടപടിയുടെ ഭാഗമാണെന്ന് ഡിജിപി പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്ത് തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കിയുമായിരുന്നു ഡിജിപിയുടെ പ്രതികരണം. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട കാര്യമല്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് മേല്‍ സമ്മര്‍ദ്ദമില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

അന്വേഷണം അവസാനഘട്ടത്തിലാണെന്നും, ഗൂഢാലോചന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത് എന്നതിനാലും ജയിലില്‍ കഴിയേണ്ടതില്ലെന്ന് വിലയിരുത്തി കടുത്ത ഉപാധികളോടെയായിരുന്നു കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com