പിണറായി ശബരിമല സന്നിധാനത്തിലേക്ക്‌

മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് ശബരിമല സന്നിധാനത്ത് എത്തും. പിണറായി വിജയന്റെ ആദ്യശബരിമല സന്ദര്‍ശനമാണിത്
പിണറായി ശബരിമല സന്നിധാനത്തിലേക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് ശബരിമല സന്നിധാനത്ത് എത്തും. പിണറായി വിജയന്റെ ആദ്യശബരിമല സന്ദര്‍ശനമാണിത്.

സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ ശിലാസ്ഥാപനത്തിനായാണ് 17ന് രാവിലെ മുഖ്യമന്ത്രി സന്നിധാനത്ത് എത്തുന്നത്. കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പമ്പയില്‍ എത്തിയിരുന്നെങ്കിലും സന്നിധാനത്ത് സന്ദര്‍ശനം നടത്തിയിരുന്നില്ല.

4.99 കോടി രൂപ ചെലവിലാണ് വിനോദസഞ്ചാര വകുപ്പ് പുണ്യദര്‍ശനം കോംപ്ലക്‌സ് പണിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com