യുഡിഎഫ് ഹര്‍ത്താല്‍ മാറ്റിയത്‌ ബിജെപിയെ സഹായിക്കനെന്ന് കോടിയേരി

ബിജെപിയുടെ യാത്രക്ക് വിശ്രമം കൊടുത്തിരിക്കുന്ന ദിവസം 16ാം തീയതിയാണ്. ആ ദിവസം  കോണ്‍ഗ്രസ് ഹര്‍ത്താല്‍ വെച്ചിരിക്കുന്നത് പരസ്പരം സഹായിക്കാനാണെന്നും കോടിയേരി
യുഡിഎഫ് ഹര്‍ത്താല്‍ മാറ്റിയത്‌ ബിജെപിയെ സഹായിക്കനെന്ന് കോടിയേരി

മലപ്പുറം: കുമ്മനം രാജശേഖരന്റെ യാത്രയ്ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിനാണ് ഹര്‍ത്താല്‍ തീയതി  യുഡിഎഫ് മാറ്റിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണന്‍. ബിജെപിയുടെ യാത്രക്ക് വിശ്രമം കൊടുത്തിരിക്കുന്ന ദിവസം 16ാം തീയതിയാണ്. ആ ദിവസം  കോണ്‍ഗ്രസ് ഹര്‍ത്താല്‍ വെച്ചിരിക്കുന്നത് പരസ്പരം സഹായിക്കാനാണെന്നും കോടിയേരി ആരോപിച്ചു. 

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. വേങ്ങരയില്‍ ലീഗ് തോല്‍ക്കുമെന്ന ഭയം കൂടിയാണ് പതിനാറാം തിയ്യതി ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനം. 15ാം തിയ്യതിയാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലം വരിക.പതിനാറാം തീയതി ആഹ്ലാദ പ്രകടനം നടത്തേണ്ടതിന് പകരം ഹര്‍ത്താലാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു

ആദിത്യ നാഥിന് കേരളത്തില്‍ സ്വതന്ത്രമായി പര്യടനം നടത്താന്‍ കഴിഞ്ഞു. ഒരു തടസ്സവും ആരും ഉണ്ടാക്കിയില്ല. എന്നാല്‍ കേരള മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ഉണ്ടായ  സമീപനത്തെ സംബന്ധിച്ച് ബിജെപി മറുപടി പറയണം. ഈ യാത്രകൊണ്ട് യോഗി ആദിത്യനാഥിന് ഇക്കാര്യം ബോധ്യപ്പെട്ടുകാണും. ഫലത്തില്‍ കുമ്മനത്തിന്റെ യാത്ര മല എലിയെ പെറ്റതുപോലയായെന്നും കോടിയേരി പറഞ്ഞു

ജിഹാദികളുടെ നാടാണെന്നാണ് കേരളത്തെ ആര്‍എസ്എസ് നേതാക്കള്‍ വിളിക്കുന്നത് വര്‍ഗീയ പ്രചാരണത്തിന് വേണ്ടിയാണ്. ബിജെപിയിലെ പല പ്രമുഖ നേതാക്കളും വിവാഹം കഴിച്ചത് ഇതരമതസ്ഥരെയാണ്. ഇതിനെ ലവ് ജിഹാദ് എന്നു വിളിക്കാന്‍ ബിജെപി തയ്യാറാകുമോ. ബിജെപിയുെട ഈ വര്‍ഗീയ പ്രചാരണത്തിനെതിരെ രാജ്യവ്യാപകമായി ഈ മാസം ഒന്‍പതിന് ക്യാംപെയിന്‍ നടത്തുമെന്നും കോടിയേരി വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com