സുപ്രിം കോടതി ഭീകരനെന്നു പറഞ്ഞ അമിത് ഷാ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു: കാനം

കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെയോ നവോത്ഥാനത്തിന്റെയോ നേട്ടങ്ങള്‍ മനസിലാകാത്തവരാണ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നതെന്നും കാനം
സുപ്രിം കോടതി ഭീകരനെന്നു പറഞ്ഞ അമിത് ഷാ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു: കാനം

തിരുവനന്തപുരം: ഭീകരനെന്ന് വിധിച്ച് ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെയോ നവോത്ഥാനത്തിന്റെയോ നേട്ടങ്ങള്‍ മനസിലാകാത്തവരാണ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസില്‍ 2010 ഒക്ടോബറില്‍ സുപ്രീംകോടതി വിധി വന്ന ശേഷം 2017 സെപ്തംബര്‍ 27ന് മാത്രമാണ് അമിത് ഷായ്ക്ക് സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കാനായത്. പ്രജാപതി കേസിന് ഇത് ബാധകമല്ലെന്നും കോടതി പറയുന്നുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് അസത്യ പ്രചാരണങ്ങളുമായി ഷാ രംഗത്തെത്തിയിട്ടുള്‌ളത്. കേരളത്തിന്റെ സമാധാനാന്തരീക്ഷം കലുഷിതമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കാനം കുറ്റപ്പെടുത്തി. 

കേരള മുഖ്യമന്ത്രിയെയും സിപിഐയുടെ യുവജന പ്രസ്ഥാനങ്ങളെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കിയതിനുള്ള കേരളത്തിന്റെ മറുപടിയാണ് ബിജെപിയുടെ നിര്‍ബാധമുള്ള ഈ യാത്ര. ഇത് എല്‍ഡിഎഫിന്റെയും ബിജെപിയുടെയും നിലപാടിലെ വ്യത്യാസമാണ് വെളിപ്പെടുത്തുന്നത്. കേരളം ജിഹാദികളുടെ സംസ്ഥാനമാണെന്നു പറയുന്നത് ഏഴുകൊല്ലം സംസ്ഥാനത്തു കയറാനാകാതിരുന്ന ആളാണെന്നത് സന്തോഷം തരുന്ന കാര്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com