ഹാദിയ കേസ്: സര്‍ക്കാര്‍ നിലപാട് തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമെന്ന് കുമ്മനം

അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം
ഹാദിയ കേസ്: സര്‍ക്കാര്‍ നിലപാട് തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമെന്ന് കുമ്മനം

വടകര: ഹാദിയ കേസില്‍ എന്‍ഐഎയുടെ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദികളോട് സന്ധി ചെയ്യുകയാണ്. അഖിലയെ മതം മാറ്റിയ ഷഫീന്‍ ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയതാണ്. അത് സര്‍ക്കാര്‍ അവഗണിക്കുകയാണ്. 

ജിഹാദി ഭീകര്‍ക്ക് തേനും പാലും നല്‍കി അവരെ താരാട്ടി വളര്‍ത്തിയത് ഇടത് വലത് മുന്നണികളാണ്. ജിഹാദി ഭീകരര്‍ സൃഷ്ടിക്കുന്ന ഭീഷണി ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദത്തോട് സന്ധിചെയ്യുന്ന ഇരു മുന്നണികളും നാടിന് ആപത്താണെന്നും കുമ്മനം പറഞ്ഞു. ജനരക്ഷാ യാത്രയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ യോഗം നടന്ന വടകരയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com