ഒരു വെണ്ടിയുണ്ട കൊണ്ട് ജീവനെടുക്കാം, എന്നാല്‍ സിപിഎം വെട്ടി നിറുക്കുകയാണ് ചെയ്യുന്നതെന്ന് അമിത് ഷാ

ഒരു വെടിയുണ്ട കൊണ്ട് കൊലപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഞങ്ങളുടെ നേതാക്കളെ വെട്ടിനുറുക്കുകയാണ്‌ സിപിഎം
ഒരു വെണ്ടിയുണ്ട കൊണ്ട് ജീവനെടുക്കാം, എന്നാല്‍ സിപിഎം വെട്ടി നിറുക്കുകയാണ് ചെയ്യുന്നതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം 120ല്‍ അധികം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. എകെജി സെന്റിലേക്കുള്ള ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തായിരുന്നു അമിത് ഷായുടെ പ്രതികരണം. 

മുഖ്യമന്ത്രി പിണറായി വിജയനേയും, ഇടത് സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ, സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ഭയക്കുന്നില്ലെന്നും പറഞ്ഞു. ഒരു വെടിയുണ്ട കൊണ്ട് കൊലപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഞങ്ങളുടെ നേതാക്കളെ വെട്ടിനുറുക്കുകയാണ്‌ സിപിഎം ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com