കേരളം ജിഹാദികളുടെ താവളം; ഹാദിയ കേസില്‍ കക്ഷി ചേരണമെന്ന് നിമിഷ ഫാത്തിമയുടെ മാതാവിന്റെ ഹര്‍ജി 

ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് വരുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും ബിന്ദു
കേരളം ജിഹാദികളുടെ താവളം; ഹാദിയ കേസില്‍ കക്ഷി ചേരണമെന്ന് നിമിഷ ഫാത്തിമയുടെ മാതാവിന്റെ ഹര്‍ജി 

തിരുവനന്തപുരം: കേരളം ഐഎസിന്റേയും ജിഹാദികളുടേയും താവളമെന്ന് ഇസ്‌ലാം മതം സ്വീകരിച്ച ശേഷം കാണാതായ നിമിഷയെന്ന ഫാത്തിമയുടെ മാതാവ് ബിന്ദു. ഹാദിയ കേസില്‍ ബിന്ദുവും കക്ഷി ചേരും.മതപരിവര്‍ത്തനങ്ങളെക്കുറിച്ച്‌
കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

നാളെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ഹാദിയ കേസ് പരിഗണിക്കാനിരിക്കെയാണ് തന്റെ മകളുടെ തിരോധാനത്തിലും ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ബിന്ദു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

രണ്ട് വര്‍ഷം മുമ്പ് ഇസ്‌ലാമിലേക്ക് മതം മാറി ഫാത്തിമയായ നിമിഷയുടെ മാതാവാണ് തിരുവനന്തപുരം സ്വദേശിനി ബിന്ദു. നിമിഷ മതം മാറി സിറിയയിലേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്. നിമിഷ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് മേഖലയിലാണ് എന്നാണ് കരുതുന്നത്‌

ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് വരുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും ബിന്ദു പറഞ്ഞു. 

ബിന്ദുവിന് പുറമേ മൂന്ന് ഹൈക്കോടതി അഭിഭാഷകരും കേസില്‍ കക്ഷി ചേരുന്നുണ്ട്. ലത്തൂര്‍ സ്വദേശി സുമിത്ര ആര്യയും കേസില്‍ കക്ഷി ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com