കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി; മത സൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം

എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദത്തോടെ കഴിയുന്ന സ്ഥലമാണ് കേരളം. മത സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം
കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി; മത സൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം

കൊല്ലം: കേരളത്തെ സംഘര്‍ഷ സംസ്ഥാനമായി ചിത്രീകരിക്കാന്‍ ബിജെപി ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുന്നതിന് ഇടയില്‍ കേരളത്തിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തെ മാതൃകയാക്കണമെന്നാണ് രാഷ്ട്രപതി പറയുന്നത്. 

എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന സ്ഥലമാണ് കേരളം. മത സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ ആത്മീയാചാര്യന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. 

അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്. അതിനിടെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയുമായി പ്രതിപക്ഷം രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവിനും സ്ഥലം എംഎല്‍എയ്ക്കും ഇടം നല്‍കിയതെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. 

എന്നാല്‍ രാഷ്ട്രപതി ഭവനില്‍ നിന്നും നിര്‍ദേശിച്ചത് അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com