കേരളീയരുടെ പേടി മാറ്റാന്‍ അമിത്ഷാ വീണ്ടും കേരളത്തിലെത്തുമെന്ന് കുമ്മനം

കേരളത്തിലെ ജനങ്ങളുടെ പേടി മാറ്റാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വന്നതെന്ന് കുമ്മനം - പിണറായി വിജയനുള്ളതുപോലെ സഞ്ചാര സ്വാതന്ത്ര്യം അമിത് ഷായ്ക്കുമുണ്ടെന്നും കുമ്മനം
കേരളീയരുടെ പേടി മാറ്റാന്‍ അമിത്ഷാ വീണ്ടും കേരളത്തിലെത്തുമെന്ന് കുമ്മനം

കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ പേടി മാറ്റാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഒക്ടോബര്‍ പതിനേഴിന് ജനരക്ഷായാത്രയുടെ സമാപനദിവസം അമിത് ഷാ കേരളത്തിലേക്ക് വീണ്ടും വരുമെന്നും കുമ്മനം പറഞ്ഞു. രാജ്യത്ത് എവിടെയും സഞ്ചരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ സഞ്ചാര സ്വാതന്ത്ര്യം അമിത് ഷായ്ക്കുമുണ്ടെന്നും കുമ്മനം പറഞ്ഞു. 

നേരത്തെ കണ്ണൂരിലെ പിണറായിയില്‍ സംഘടിപ്പിച്ച ജനരക്ഷാ യാത്രയുടെ ഭാഗമായ പദയാത്രയില്‍ല പങ്കെടുക്കാതെ അമിത് ഷാ ദല്‍ഹിയിലേക്ക് പോയിരുന്നു. ജനപങ്കാളിത്തം കുറഞ്ഞതായിരുന്നു അമിത് ഷാ തിരിച്ചുപോകാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ബിജെപി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. 

ജനരക്ഷാ യാത്രയില്‍ സി.പി.ഐ.എം നേതാവ് പി. ജയരാജനെതിരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ചതിന് യാത്ര കണ്‍വീനറുമായ വി.മുരളീധരനും പ്രവര്‍ത്തകര്‍ക്കെതിരെയും കൂത്ത്പറമ്പ് പൊലീസ് ഇന്ന് കേസെടുത്തു. രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, ഭീഷണി മുഴക്കുന്ന രീതിയില്‍ മുദ്രാ വാക്യം മുഴക്കി, വീഡിയോ സേഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.

കേരളത്തിലെ സിപിഎം ആക്രമണങ്ങള്‍ക്കെതിരെയും ജിഹാദികള്‍ക്കെതിരുമായിരുന്നു കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള യാത്ര. യാത്രയിലെ മുദ്രാവാക്യം തന്നെ കൊലവിളിയായി മാറിയതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്കകത്തുതന്നെ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com