ബിജെപി കൊലവിളി മുദ്രാവാക്യം: വി.മുരളീധരനെതിരെ പൊലീസ് കേസെടുത്തു

കൂത്തുപറമ്പ് പൊലീസാണ് കേസെടിത്തിരിക്കുന്നത്
ബിജെപി കൊലവിളി മുദ്രാവാക്യം: വി.മുരളീധരനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍: ബിജെപി ജനരക്ഷാ യാത്രയിലെ കൊലവിളി മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ബിജെപി നേതാവ് വി.മുരളീധരനെതിരെ പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് പൊലീസാണ് കേസെടിത്തിരിക്കുന്നത്. മനപ്പൂര്‍വം രാഷ്ട്രീയ സംഘര്‍ഷത്തിന് ശ്രമം,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിപിഎം കൂത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് പൊലീസിന് പരാതി നല്‍കിയത്. 

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണൂരിലെ ജനരക്ഷാ യാത്രയുടെ വീഡിയോയില്‍ പതിനഞ്ച് മിനിറ്റുകള്‍ കഴിയുമ്പോഴാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലവിളി മുദ്രാവാക്യമുള്ളത്. ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ലാ എന്നായിരുന്നു മുദ്രാവാക്യം. 

ഫേസ്ബുക്ക് വീഡിയോ അടക്കമാണ് സിപിഎം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് പി.ജയരാജന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ജാഥ നയിക്കുന്ന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com