വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന്റെ ഭാര്യ തലയില്‍ തട്ടമിടാത്തത് സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. തലയില്‍ തട്ടമിടാതെ മമ്പുറം മഖാമിനടുത്ത് നില്‍ക്കുന്നതാണ് സദാചാര ആങ്ങളമാര്‍ കണ്ടെത്തിയ അപരാധം. ഇതിനെ എതിര്‍ത്ത് ഫോട്ടോ സഹിതമാണ് ലീഗ് പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. അത് ഷെയര്‍ ചെയ്യാനും കമന്റ് ചെയ്ത് നീരസം തീര്‍ക്കാനം യുഡിഎഫ് പ്രവര്‍ത്തകരും മുന്‍പന്തിയിലുണ്ട്.
അസ്‌ലം അസ്‌ലു എന്ന ലീഗ് പ്രവര്‍ത്തകനാണ് ബഷീറും ഭാര്യയും മമ്പുറം മഖാം സന്ദര്‍ശിക്കുന്ന വേളയില്‍ എടുത്തതെന്ന് പറയപ്പെടുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മമ്പുറം മഖാം സന്ദര്‍ശിച്ച ബസീറിന്റെ പെണ്ണിന്റെ കോലം കണ്ടോ തിരഞ്ഞെടുപ്പ് കഴിഞ്ഞു സമയം കിട്ടുമ്പോള്‍ ഒരു തട്ടം വാങ്ങി കൊടുക്കണം എന്റെ വസീറെ' എന്ന ക്യാപ്ഷനോടെയാണ് ബഷീറും ഭാര്യയും നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ